ട്രക്ക് മറിഞ്ഞു; ചോർച്ച നിയന്ത്രിച്ച് കുവൈറ്റ് അഗ്നിശമന സംഘങ്ങൾ

  • 17/04/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം ഷൂവൈഖ് തുറമുഖത്തിന് എതിർവശത്തുള്ള ജമാൽ അബ്ദുൽ നാസർ റോഡിൽ രണ്ട് കണ്ടെയ്നറുകളുള്ള ട്രക്ക് മറിഞ്ഞതിനെ തുടർന്ന് വാതകങ്ങളുടെ ചോർച്ച നിയന്ത്രിച്ചതായി ഫയര്‍ഫോയ്സ് അധികൃതര്‍ അറിയിച്ചു. അപകടകരമായ വസ്തുക്കളുമായി വന്ന ട്രക്ക് മറിഞ്ഞതായി ഓപ്പറേഷൻ റൂമില്‍ ലഭിച്ച കാളിനെ തുടര്‍ന്നാണ് അഗ്നിശമന അംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഷുവൈഖ് വ്യാവസായിക കേന്ദ്രത്തില്‍ നിന്നും  മുബാറക് അൽ കബീറിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സംഭവത്തിൽ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അഗ്നിശമന അധികൃതര്‍ അറിയിച്ചു. 

Related News