കോവിഡ് ; വിവിധ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ തായ്‌ലൻഡിലെ കുവൈറ്റ് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

  • 17/04/2021

ഉയർന്നുവരുന്ന കൊറോണ വൈറസ് കേസുകളിൽ വലിയ വർദ്ധനവ് കാരണം തായ്‌ലൻഡിലെ വിവിധ പ്രവിശ്യകളിലേക്കോ ഗവർണറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വിവിധ തായ് ഗവർണറേറ്റുകളിലുള്ള കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് സ്റ്റേറ്റ് എംബസി ആവശ്യപ്പെട്ടു. 


ആവശ്യ ഘട്ടങ്ങളിൽ  പ്രവിശ്യകളിലേക്കോ ഗവർണറേറ്റുകളിലേക്കോ യാത്ര ചെയ്യുമ്പോൾ അണുബാധയിൽ നിന്നും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അതീവ ജാഗ്രത പാലിക്കണമെന്ന് എംബസ്സി മുന്നറിയിപ്പ് നൽകുകയും അടിയന്തിര സാഹചര്യങ്ങളിൽ എംബസിയെ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. 

Related News