പുണ്യമാസത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുമായി കുവൈറ്റ് .

  • 18/04/2021

കുവൈത്ത് സിറ്റി:  കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള നിരവധി സേവന പ്രവർത്തനങ്ങൾക്ക് റമദാൻ മാസത്തിലെ ആദ്യ ആഴ്ചയിൽ കുവൈത്ത് സാക്ഷ്യം വഹിച്ചു.  23,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് കുവൈത്ത് ഫുഡ് ബാങ്ക് അവ്കാഫിന്റെ ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച്  നടത്തുന്ന ചാരിറ്റി ക്യാമ്പയിനും ആരംഭിച്ചു. റമദാൻ മാസത്തിൽ രാജ്യത്തെ നിർധനരായ കുടുംബങ്ങളെ  സഹായിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ബാങ്ക് ആരംഭിക്കുന്ന  നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ഫുഡ് ബാങ്ക് വൈസ് ചെയർമാൻ മിഷാൽ അൽ അൻസാരി പറഞ്ഞു. 

രണ്ടായിരത്തോളം തൊഴിലാളികൾക്കും സെക്യുരിറ്റി ജീവനക്കാർക്കും പ്രതിദിനം ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുമെന്ന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. വിശുദ്ധ റമസാൻ മാസത്തിൽ സംഘടിപ്പിക്കുന്ന ഒരു കൂട്ടം സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് കെ‌ആർ‌സി‌എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസവി പറഞ്ഞു. വേനൽചൂടിനെ അവഗണിച്ചും  പുണ്യമാസത്തിൽ സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകരുടെ പങ്കിനെയും അൽ ഹസവി പ്രശംസിച്ചു.

Related News