കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗ് തകർന്ന് മൂന്നുപേർക്ക് പരിക്ക്.

  • 18/04/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലെ അൽ-റുമൈതിയ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗ്  ഞായറാഴ്ച പുലർച്ചെ തകർന്നതിനെ തുടർന്ന് ഏഷ്യൻ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. ബിൽഡിംഗ്  തകർന്നതായി  ഓപ്പറേഷൻ റൂമിന് ലഭിച്ച വിവരത്തെ തുടർന്ന്  അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും ബിൽഡിംഗിനടിയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു് മെഡിക്കൽ എമർജൻസിക്ക് കൈമാറി. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Related News