കുവൈത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലധികം പുതിയ കോവിഡ് കേസുകളും 43 മരണങ്ങളും.

  • 18/04/2021

കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10,147 പുതിയ കോവിഡ്  അണുബാധകളും 43 മരണങ്ങളും കുവൈത്തിൽ രേഖപ്പെടുത്തി. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ്  അണുബാധകൾ കണ്ടെത്തുന്നതിനും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ആഴ്ചയിൽ മൊത്തം നടത്തിയ സ്വാബ് ടെസ്റ്റുകളുടെ  എണ്ണം 62,721 ആയി ഉയർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലിരിക്കുന്നവരുടെ എണ്ണം  ഗണ്യമായി വർദ്ധിച്ചു.

നിരന്തരമായ സമ്പർക്കം, പ്രതിരോധ നടപടികൾ അവഗണിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നിവയാണ് കൊറോണ കേസുകളുടെ വർദ്ധനവിന് കാരണമെന്നും , അണുബാധ പകരുന്നത് തടയാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയ  ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Related News