ഇന്ത്യൻ ഡോക്ടർമാരെ അഭിനന്ദിച്ച് ഇന്ത്യൻ എംബസി.

  • 18/04/2021

കുവൈത്ത് സിറ്റി:  ഇന്ത്യൻ പ്രൊഫഷണൽസ് നെറ്റ്‌വർക്ക് കുവൈത്തും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായും സഹകരിച്ച് ഇന്ത്യൻ എംബസി 'ഫെലിസിറ്റേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ്: കോവിഡ് 19 വാരിയേഴ്സ് ' എന്ന പരിപാടി സംഘടിപ്പിച്ചു. 
2020 ലെ കൊവിഡ് വ്യാപനകാലത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പ്രവാസികളായ ഇന്ത്യക്കാർക്ക് സൗജന്യ മെഡിക്കൽ- ടെലി കൺസൾട്ടേഷൻ നൽകിയ ഒരു കൂട്ടം ഡോക്ടർമാരെ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ എച്ച് ഇ സിബി  ജോർജ് അനുമോദിച്ചു.

കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന് പൂർണ്ണ ഹൃദയത്തോടെ സേവനം ചെയ്ത ഡോക്ടർമാരോടുള്ള നന്ദിയറിയിക്കാനും അവരെ അനുമോദിക്കാനുമുള്ള  പ്രത്യേക അവസരമായി പരിപാടിയെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ടെലി കൺസൾട്ടേഷനുകൾ വഴി സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും കൗൺസിലിംഗ് സപ്പോർട്ടും  നൽകാൻ ഐഡിഎഫ് വീണ്ടും സന്നദ്ധത അറിയിച്ചതായും അംബാസഡർ അറിയിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ പുതിയ പാനൽ ഇതിനായി  രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News