കുവൈത്തില്‍ കോവിഡ് രോഗികള്‍ കൂടാനുള്ള കാരണം ജനിതക മാറ്റം വന്ന കൊവിഡ്.

  • 19/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിനമുണ്ടാകുന്ന കൊവിഡ് കേസുകളിലെ രോഗ പടര്‍ച്ചയെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുന്നു. കോവിഡ്  രോഗികള്‍ കൂടാനുള്ള കാരണം ജനിതക മാറ്റം വന്ന കോവിടാണെന്നാണ് പഠനം . കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് റമദാന്‍ മാസത്തില്‍ കൂടിചേരലുകളും ഒത്തുകൂടലും കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. 

ഇങ്ങനെയുള്ള കൂടിചേരലുകളില്‍ വച്ചായിരുന്നു കൂടുതല്‍ പേരിലേക്കും കൊവിഡ് പകര്‍ന്നിരുന്നത്. കൊവിഡിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും മുമ്പ് അവര്‍ എവിടെയായിരുന്നുവെന്ന് പറയാന്‍ പലരും വിസ്സമ്മതിക്കുന്നുവെന്നും പഠനം നടത്തുന്നവര്‍ പറഞ്ഞു. 

അതേസമയം, കുവൈത്ത് വാക്സിനേഷന്‍ സെന്‍ററില്‍ മെയിന്‍ ഗേറ്റ് വരെ നീളുന്ന ക്യുവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇത് സ്കൂളുകള്‍ക്കുള്ള വാര്‍ഷിക വാക്സിന്‍ എടുക്കാനെത്തിയവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. 5,6,12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും വലിയ തോതില്‍ എത്തിയത് കൊണ്ടാണ്  ക്യൂ ഉണ്ടായതെന്നും ആരോഗ്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.

Related News