കുവൈത്തിലെ അധ്യാപകർക്കായി കോവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ.

  • 19/04/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ  സ്കൂളുകളിലെ പരീക്ഷയ്ക്ക് മുമ്പായി റമദാന്‍ മാസത്തില്‍ തന്നെ പരമാവധി അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ ക്യാമ്പയിന്‍. 90,000ത്തില്‍ അധികം പേര്‍ അധ്യാപകരും സ്റ്റാഫുകളും ചേരുമ്പോള്‍ വരുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം അധ്യാപകരുടെ വലിയ തിരക്കായിരുന്നു വാക്‌സിനേഷൻ സെന്ററിൽ അനുഭവപ്പെട്ടത്. 

ഇത്രയും പേര്‍ക്ക് നിശ്ചിത സമയത്തിനുള്ള വാക്സിന്‍ നല്‍കണമെങ്കില്‍ സമയക്രമം ഉണ്ടാക്കി പ്രവര്‍ത്തിക്കേണ്ടി വരും. സെക്കന്‍ഡറി സ്കൂളുകളിലെ ജീവനക്കാരും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാര്‍ പ്രകാരമാണ് വാക്സിനേഷന് മുന്‍ഗണന നല്‍കുന്നത്. 

ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കും രണ്ട് ദിവസത്തിൽ കൂടുതല്‍ സമയം എടുക്കാതെ വാക്സിനേഷന് സമയം അനുവദിക്കണമെന്നാണ് വ്യവസ്ഥ. 

Related News