കുവൈത്തിലെ മുട്ട ക്ഷാമം 2022ന് മുമ്പായി പരിഹരിക്കപ്പെടില്ല!

  • 19/04/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലനില്‍ക്കുന്ന മുട്ട ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. പക്ഷിപ്പനി പടര്‍ന്നപ്പോള്‍ 25 ലക്ഷം മുട്ടക്കോഴികളെയാണ് കഴിഞ്ഞ മാസം അധികൃതര്‍ കൊന്നത്. ഇതിന് ശേഷം മുട്ട ഉത്പാദനം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. 

ഇറക്കുമതി ചെയ്യുന്ന മുട്ടകളെ കുറിച്ച് കുവൈത്തിലെ ഉത്പാദക കമ്പനികള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. പക്ഷിപ്പനിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉപഭോക്താക്കളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കുമെന്നാണ് ആശങ്ക. അൽ-വഹീബ്, അൽ-മുബാറകിയ, അൽ-റാവഡൈൻ, അൽ-ഫജർ, അൽ-തയ്യിബത്ത്, അൽ-ബരാക, അൽ-അസ്രിയ, അൽ-ധഹാബി യുവര്‍ നെയ്ഫ് എന്നിങ്ങനെ മുട്ടക്കോഴികളെ കൊന്നത് കുവൈത്തിലെ പ്രാദേശിക കമ്പനികളെയെല്ലാം ബാധിച്ചിരുന്നു. 

ഈ പ്രതിസന്ധി  എപ്പോൾ അവസാനിക്കുമെന്നും എങ്ങനെ അവസാനിക്കുമെന്നും അതിന്‍റെ സാമ്പത്തിക നഷ്ടം എന്തായിരിക്കുമെന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടമ്പോള്‍ അതോറിറ്റി 25 ലക്ഷം മുട്ടക്കോഴികളെയും കൊല്ലുകയായിരുന്നുവെന്ന്  അൽ-വഹീബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഹമീദ് അല്‍ വഹീഹ് പറഞ്ഞു. 

ഇതാണ് ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചതെന്നും അത് അവാസനിക്കുന്നതിന്‍റെ ലക്ഷണം ഒന്നും കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്‍റെ കൃത്യമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണം. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പ്രജനനത്തിനുള്ള കോഴി കുഞ്ഞുങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്‍റെ വേഗത കൂട്ടും. 

ഇതോടെ ദ്രുതഗതിയില്‍ കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അല്‍ വഹീബ് പറഞ്ഞു. സമാന അഭിപ്രായങ്ങള്‍ തന്നെയാണ് മറ്റ് കമ്പനി പ്രതിനിധികളും പങ്കുവെച്ചത്.

Related News