കൊറോണ വ്യാപനം: ക​രു​ത​ലോ​ടെ ഇന്ത്യ; ഡെൽഹി​യി​ൽ ഒ​രാ​ഴ്ച​ത്തെ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

  • 19/04/2021

ന്യൂ​ ഡെൽഹി: കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം കു​തി​ച്ചു​യ​രു​ന്ന​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. കൊറോണ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ഡെൽഹി​യി​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യ​പി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ക​ർ​ഫ്യൂ.

ല​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​റു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 25,462 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30ൽ ​എ​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​നം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്. 

അ​വ​ശ്യ സ​ർ​വീ​സു​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ക​ർ​ഫ്യൂ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കേ​ജ​രി​വാ​ൾ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും.

Related News