സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് പ്രതിവർഷം ചിലവഴിക്കുന്നത് 538 ദശലക്ഷം ഡോളർ

  • 19/04/2021

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്ക് സബ്സിയായി  പ്രതിവർഷം 538 ദശലക്ഷം ഡോളർ അനുവദിക്കുന്നതായി  സര്‍ക്കാര്‍  പഠന റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ വിവിധ മേഖലകളിലായി 71,800 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പ്രതിമാസം 35.6 ദശലക്ഷം ഡോളർ കാറ്റഗറി മൂന്നില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴിലാളികള്‍ക്കും 9.2 ദശലക്ഷം ദിനാർ കാറ്റഗറി അഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴിലാളികള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. സബ്സി നല്‍കുന്ന കാറ്റഗറി മുന്നില്‍ പെട്ട ജീവനക്കാരുടെ ശരാശരി ശമ്പളം 480 ദിനാറോളമാണെന്നും 46.2 ശതമാനം ജീവനക്കാരുടെ മാസാന്ത ശമ്പളം 360 ദിനറാണെന്നും  പഠനം വെളിപ്പെടുത്തുന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന കുവൈറ്റികളിൽ 39.3 ശതമാനം  റീട്ടെയിൽ വ്യാപാരം, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും  24.3 ശതമാനം  കുവൈത്ത് ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സേവന മേഖലകളിലും   സേവനങ്ങൾ ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. . 

Related News