ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍പട്ടിക; വീണ്ടും ആവശ്യം ഉന്നയിച്ച് മോദി

  • 26/11/2020


രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍പട്ടിക എന്ന ആവശ്യമാണ് പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്തിലെ കേവഡിയില്‍ നടന്ന സ്പീക്കര്‍ മാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 

മാസം തോറും ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട ഒരു അസ്ഥയാണ് ഉള്ളത്. ഇത് വികസത്തിന് തടസം സൃഷ്ടിക്കുന്നു. കൂടാതെ ഇടയ്ക്കിടയ്ക്ക ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News