കുവൈത്തിൽ കർഫ്യു നീട്ടി , ഏപ്രിൽ 22 മുതൽ വീണ്ടും കർഫ്യു.

  • 19/04/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം തുടരുന്നതിനാൽ രാജ്യത്ത് കർഫ്യു ഏപ്രിൽ 22   മുതൽ റമദാൻ മാസാവസാനംവരെ  തുടരുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. കർഫ്യു സമയം   വൈകുന്നേരം 7 മണി മുതൽ പിറ്റേന്ന് രാവിലെ 5 മണി   ആയിരിക്കും.  ഏപ്രിൽ 22 വരെയാണ്​ നിലവിൽ പ്രഖ്യാപിച്ചിരുന്നത്​. തിങ്കളാഴ്​ച മന്ത്രിസഭ യോഗം ചേർന്ന്​ ഇത്​ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ പകർച്ചവ്യാധിയെക്കുറിച്ച് വീണ്ടും വിലയിരുത്തിയ ശേഷം തീരുമാനം സമയബന്ധിതമായി അവലോകനം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. 

Related News