60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍; തീരുമാനം മാറ്റണമെന്ന് കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി.

  • 19/04/2021

കുവൈത്ത് സിറ്റി: 60 വയസ് കഴിഞ്ഞവരുടെയും ഹൈസ്കൂള്‍ സര്‍ട്ടിഫിക്കേറ്റും അതില്‍ താഴെയുള്ളവരുടെയും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനം റദ്ദാക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി (KSHR). 

പല പ്രവാസികളുടെ ജീവിതം ഇരുട്ടിലാക്കുന്ന തീരുമാനമാണ് ഇതെന്ന് വാര്‍ത്താകുറിപ്പില്‍ സൊസൈറ്റി വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിന് പകരം ഒരു സംവിധാനം കൊണ്ട് വന്ന് എല്ലാവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. 

കുവൈത്തില്‍ അവരുടെ ജീവിതം കെട്ടിപ്പടുത്ത ഒരുപാട് പേരെ പരിഗണിക്കാതെയാണ് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം വന്നത്. അതില്‍ പലരുടെയും രാജ്യങ്ങള്‍ക്ക് സ്ഥിരത ഇല്ലാത്തതിനാല്‍ കുവൈത്ത് നിന്ന് പോകുന്നതോടെ അവരുടെ ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുമെന്നും സൊസൈറ്റി വിലയിരുത്തി.

Related News