ഡൽഹിയിൽ നിന്നും വന്ന ഇന്ത്യക്കാരന്റെ പക്കൽനിന്നും കുവൈറ്റ് കസ്റ്റംസ് ഹാഷിഷ് പിടികൂടി.

  • 19/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1.9 കിലോഗ്രാം മരിജുവാന വാക്സും, 79 ഹാഷിഷ് പാക്കറ്റുകളും  കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടി.  ഹാഷിഷ് പിടികൂടിയത് ഡല്ഹിയില്നിന്നും കുവൈത്തിലേക്ക് വന്ന ഇന്ത്യക്കാരന്റെ ലഗേജിൽനിന്നാണ് . മരിജുവാന വാക്സ് കുവൈത്തിലേക്ക് വന്ന പാഴ്‌സലിൽ നിന്നാണ് പിടികൂടിയത്, ക്യാനഡയിൽനിന്നും വന്ന പാർസൽ സ്വീകരിക്കാനെത്തിയ ആളെ  കുവൈത്ത് കസ്റ്റംസ് അറസ്റ്റ് ചെയ്തു, പാക്കേജ് എടുക്കാൻ അനുവദിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തതായി ഇൻസ്പെക്ടർമാർ ആഭ്യന്തര മയക്കുമരുന്ന് നിയന്ത്രണ മന്ത്രാലയത്തെ അറിയിച്ചു. രണ്ടു പേരെയും കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട മന്ത്രാലങ്ങൾക്ക് കൈമാറി. 

Related News