ഒസ്മാനിയ സര്‍ലകലാശാലയിലേക്ക് അതിക്രമിച്ച് കയറി; ബിജെപി നേതാവിനെതിരെ കേസ്

  • 26/11/2020

ഒസ്മാനിയ സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു എന്നും കാണിച്ച് സര്‍വകലാശാല രജസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തേജസ്വി സൂര്യയും കൂട്ടരും അനുവാദമില്ലാതെ സര്‍വകലാശായില്‍ പ്രവേശിച്ചത്. എന്നാല്‍ 2017 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചതായി സര്‍കലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Related News