കുവൈത്തിൽ വ്യാഴാഴ്ച ഉല്‍ക്കാവര്‍ഷം, കാത്തിരിക്കുക ആകാശത്തെ വിസ്മയത്തിന്.!...

  • 20/04/2021

കുവൈറ്റ് സിറ്റി : ഏപ്രിൽ 22 വ്യാഴാഴ്ച കുവൈത്തിന്റെ  അന്തരീക്ഷത്തിൽ ഉല്‍ക്കാവര്‍ഷം കാണാനാകുമെന്ന്  കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ അദേൽ അൽ സാദൂൺ. 

ഏപ്രിൽ 15 മുതൽ 26 വരെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്ന ലിറിഡ് ഉൽക്കകൾ എണ്ണത്തിൽ കുറവാണെന്നും ഏപ്രിൽ 22 ന് ഉൽക്കകൾ കുവൈത്തിൽ കാണാനാകുമെന്നും,   ഉൽക്കകളുടെ എണ്ണം 15 ഓളം വരെയാണെന്നും അൽ സാദൂൺ കുവൈറ്റ് ന്യൂസ് ഏജൻസിയെ  അറിയിച്ചു.  ഉൽക്കകളുടെ എണ്ണം മണിക്കൂറിൽ 15 വരെയായിരിക്കും. വടക്കൻ നക്ഷത്ര ഗ്രൂപ്പായ ലൈറിനെ ബാഹ്യമായി കണ്ടതിനാലാണ് ഇതിനെ ലിറിഡ് എന്ന് വിളിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു, അതിൽ തെളിച്ചമുള്ള  നക്ഷത്രം ഈഗിൾ സ്ഥിതിചെയ്യുന്നു. 

Related News