റമദാൻ മാസത്തിലെ അനധികൃത പണം സമാഹരണങ്ങൾ കണ്ടെത്തിയാതായി കുവൈറ്റ് സാമൂഹ്യ കാര്യ മന്ത്രാലയം.

  • 20/04/2021

കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ ആരംഭത്തിൽ തന്നെ അനധികൃതമായ നടത്തിയ പണപ്പിരിവുകളും സംഭാവന പിരിക്കലുകളും സാമുഹ്യകാര്യ വകുപ്പിന് കീഴിലുള്ള പ്രത്യേക ടീമുകൾ കണ്ടെത്തിയതായി റിപ്പോർട്ട്.  ചാരിറ്റി സൊസൈറ്റികൾ ഇത്തരം സംഭാവനകൾ സ്വീകരിക്കുന്നത് തടഞ്ഞിട്ടുണ്ടെന്നും  കെ-നെറ്റ്  അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് മാത്രമേ ഇത്തരം ഇടപാടുകൾ നടത്താവൂ എന്നും സാമൂഹ്യ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ആരെങ്കിലും സംഭാവന പണമായി സ്വീകരിച്ചാൽ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാണമെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ ചാരിറ്റി സൊസൈറ്റികളും 2016 ലെ മന്ത്രിസഭാ പ്രമേയം  28 / എ അനുസരിച്ച് കെ-നെറ്റ്, സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ എന്നിവ വഴി മന്ത്രാലയം അംഗീകരിച്ച ബാങ്ക് അക്കൗണ്ടുകൾ മാത്രം ഉപയോഗിച്ച്  ധനശേഖരണം നടത്തണം. നിയമം ലംഘിച്ചുള്ള ധനസമാഹരണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സാമൂഹ്യ കാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News