വിദേശി താമസ മേഖലയില്‍ കോവിഡ് വ്യാപനം കൂടുന്നതായി കൊറോണ കമ്മിറ്റി

  • 20/04/2021

കുവൈത്ത് സിറ്റി:  വിദേശ താമസ സമുച്ചയങ്ങളില്‍ കോവിഡ്  കേസുകള്‍  കൂടിവരുന്നതായി  കൊറോണ ഉപദേശക സമിതി തലവൻ ഡോ: ഖാലിദ് അൽ ജറല്ല. ദിനം പ്രതി നിരവധി  സ്വദേശികളും വിദേശികളുമാണ്  കോവിഡ് കേസുകളെ തുടര്‍ന്ന്  ആശുപത്രികളില്‍ ചികത്സക്കായി എത്തുന്നതെന്നും കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചയാണ് ഇപ്പോയത്തെ വ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

വാക്സിനേഷന്‍ ഊർജിതപ്പെടുത്തിയത് ആശുപത്രി പ്രവേശനവും മരണ നിരക്കുകളും കുറക്കാന്‍ സഹായകരമായിട്ടുണ്ട്. ഫൈസര്‍ ,  ഓക്സ്ഫോർഡ് വാക്സിനുകള്‍ പ്രായമായവരിൽ പോലും ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ വാക്സിനഷന്‍റെ വേഗത  കൂട്ടിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയെന്നതുമാണ് ഏക പോംവഴിയെന്നും ജനങ്ങളുടെ പൂര്‍ണ്ണ സഹായ സഹകരണമുണ്ടെങ്കില്‍ മാത്രമേ  രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയൂ എന്നും ജാറല്ല പറഞ്ഞു.

Related News