ഇന്ത്യയിലെ കോവിഡ് വ്യാപനം ​: അടുത്ത മൂന്നാഴ്ച നിർണായകമെന്ന്​ ആരോഗ്യമന്ത്രി ഹർഷവർധൻ

  • 20/04/2021

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കേന്ദ്രഭരണ പ്രദേശങ്ങൾ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ, ടെസ്റ്റുകൾ വർധിപ്പിക്കൽ, കണ്ടൈൻമെൻറ്​ സോണുകൾ തിരിക്കൽ എന്നിവക്ക്​ ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയുൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ്​ കേസുകൾ വർധിക്കുന്നതിനി​ടെയാണ്​ നിർദേശം.

നേരത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻ, ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ഭല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

വിഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ നീതി ആയോഗ്​ അംഗം വി.കെ​ പോളും പ​ങ്കെടുത്തിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം കൂട്ടുകയാണ്​ കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്രഭരണ പ്രദേശങ്ങൾ അടിയന്തരമായി ചെയ്യേണ്ടതെന്ന്​ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.

Related News