അഞ്ച് മാസമായി ശമ്പളമില്ല; പ്രവാസിക്ക് വേണ്ടി ശബ‍്‍ദമുയര്‍ത്തി കുവൈറ്റ് എംപിമാര്‍

  • 21/04/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ശമ്പളം ലഭിക്കാത്തതിൽ നിരാശയുംം ദുഃഖവും പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവാസിയുടെ  വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു, അതിനുപിന്നാലെ  പിന്തുണയുമായി എംപിമാര്‍ രംഗത്ത്. സ്കൂളില്‍ സെക്ക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന ഈജിപ്തില്‍ നിന്നുള്ള പ്രവാസിയുടെ വീഡിയോ ആണ് പുറത്ത് വന്നത്. 

പിന്നാലെ മെഹാല്‍ഹാല്‍ അല്‍ മുഡാഫ്, ഒസാമ അല്‍ ഷഹീന്‍ എന്നീ എംപിമാര്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉടന്‍ ശമ്പളം നല്‍കണമെന്നും കരാര്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ പിഴ ചുമത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 

കരാറുള്ള കമ്പനികള്‍ക്ക് 2021 മാര്‍ച്ച് വരെയുള്ള ശമ്പളം ഇതിനകം കൈമാറിയെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വിശദീകരണം. എംപി സലാ സെയ്ബ് അല്‍ മുതെയ്‍രിയും ഈജിപ്തില്‍ നിന്നുള്ള പ്രവാസിയുടെ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. കൂടാതെ നിരവധി എംപിമാരും വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചിരുന്നു.

Related News