കുവൈത്തിൽ കൊവിഡ് പടരാന്‍ കാരണം ജനങ്ങളുടെ ഒത്തുചേരലുകളെന്ന് പഠനം.

  • 21/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ പടരാനുള്ള കാരണം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് കൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം പരിപാടികളില്‍ ആരോഗ്യമുള്ള വ്യക്തികള്‍ കൊവിഡ് ബാധിച്ചവരുമായി ഇടപെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. 

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിനെ കുറിച്ച് പഠിക്കുന്ന സംഘമാണ് വിലയിരുത്തല്‍ നടത്തിയത്. റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ ഒത്തുകൂടലുകളും ആള്‍ക്കൂട്ടവും കുറഞ്ഞെങ്കിലും രാജ്യത്തെ കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. കൊവിഡ് ബാധിച്ച ശേഷം, ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് എവിടെ പോയെന്നുള്ള ചോദ്യങ്ങള്‍ക്ക് പലരും സത്യസന്ധമായ ഉത്തരങ്ങള്‍ നല്‍കുന്നില്ലെന്നും സംഘം പറഞ്ഞു.

Related News