റമദാനിന് ശേഷം നല്ല തീരുമാനങ്ങൾക്കായി കാത്തിരുന്ന് കുവൈത്ത് പ്രവാസികള്‍

  • 21/04/2021

കുവൈത്ത് സിറ്റി : മാസങ്ങളായി കോവിഡ് പ്രതിസന്ധി മൂലം സ്‌തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ഈദിന് ശേഷം പ്രഖ്യാപിക്കുവാന്‍ സാധ്യതയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  കോവിഡ് പ്രതിരോധ കുത്തിവെപ്പിലുണ്ടായ മുന്നേറ്റമാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കുവാന്‍  സര്‍ക്കാരിനെ  പ്രേരിപ്പിക്കുന്നത്. പരമാവധി പേർക്ക് പെട്ടെന്ന് കോവിഡ് വാക്സിൻ നൽകുവാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ട് തുടങ്ങിയതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എട്ട് ലക്ഷത്തിലധികം ആളുകള്‍ കുവൈത്തിൽ ഇതിനോടകം വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. റമദാന്‍ കഴിയുന്നതോട് കൂടി ഇത് പത്ത് ലക്ഷത്തിലെത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

കുവൈത്തില്‍ രാത്രികാല കർഫ്യൂ നിലവിലുണ്ടെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോകുന്നവർക്ക് ഇളവുണ്ട്. കർഫ്യൂ പരിശോധനയ്ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തിവെപ്പിനുള്ള അപ്പോയ്ന്‍മെന്‍റ് രേഖ കാണിച്ചാൽ മതിയാകും. ഹവല്ലി,അഹ്മദി,ഫര്‍വാനിയ തുടങ്ങിയ ഗവര്‍ണ്ണറേറ്റുകളിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളാണ് ഇവ. ഈ പ്രദേശങ്ങളിലെ കൂടിയ ജന സാന്ദ്രതയാണ് കേസുകളുടെ എണ്ണം കൂടുവാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തിയതിനാല്‍ ആശുപത്രി പ്രവേശനവും  ഗുരുതരമായ കേസുകളും മരണങ്ങളും ഏറെ കുറക്കുവാന്‍ സാധിച്ചിട്ടുണ്ട്. 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്ക് വഴി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന്​ മു​ൻ​ഗ​ണ​നാ​ ക്രമത്തില്‍ തിരഞ്ഞെടുത്താണ്​ വാക്‌സിൻ നൽകുന്നത്.വാക്‌സിനേഷന് അപ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത​വ​ർ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ ബാ​ർ​കോ​ഡ്​ അ​യ​ക്കും. ഇത് പ​രി​ശോ​ധി​ച്ചാ​ണ്​ വാക്‌സിനേഷന് പ്രവേശിപ്പിക്കുന്നത്. ഒ​രാ​ൾ​ക്ക്​ ര​ണ്ടു​ ഡോ​സ്​ ആ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ആ​ദ്യ ഡോ​സ്​ എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ ന​ൽ​കും. കൂടാതെ ര​ണ്ടാമത്തെ ഡോ​സി​നുള്ള തീ​യ​തി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. 

വ്യാപാരസ്ഥാപനങ്ങളും മറ്റ് കടകളും ഭാഗികമയാണ് തുറക്കുന്നത്.അത്യാവശ്യമെല്ലാതെ  മറ്റ് രാജ്യങ്ങളിലേക്കുള്ള  യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍  ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം പ്രതിരോധകുത്തിവെപ്പിലൂടെ മാത്രമേ രാജ്യത്തെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കിയാണ് എല്ലാ ഓഫീസുകളും പ്രവർത്തിക്കുന്നത്.റമദാനിന് ശേഷം  യാത്ര നിരോധനം അടക്കമുള്ള കാര്യങ്ങളില്‍  പടിപടിയായ ക്രമീകരണങ്ങള്‍ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News