മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കുവൈത്തിന് ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനം

  • 21/04/2021

കുവൈത്ത് സിറ്റി : ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കുവൈത്തിന് 105 സ്ഥാനം. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ കുവൈത്താണ് ഒന്നാം സ്ഥാനത്തുള്ളത്. 180 രാജ്യങ്ങളിൽ ആഗോളതലത്തിൽ ഖത്തറിന്  128 , യുഎഇക്ക് 131, ഒമാന് 133 , ബഹ്‌റൈന് 168, സൗദി അറേബ്യക്ക് 170 ഉം  സ്ഥാനമാനുള്ളത്. ഇന്ത്യക്ക് 142–ാം സ്ഥാനമാണുള്ളത്. മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളില്‍ ചൈന (177), പാക്കിസ്ഥാൻ (145), ബംഗ്ലദേശ് (152), മ്യാൻമർ (140) എന്നിവയുമുണ്ട്. നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവയാണ് മുൻപത്തേതുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും താഴെ എറിട്രിയ. തൊട്ടു മുകളിൽ ഉത്തര കൊറിയ (179), തുർക്ക്മെനിസ്ഥാൻ (178) എന്നിവയുമാണ്. 


73 രാജ്യങ്ങളിൽ പത്രപ്രവർത്തനം കടുത്ത പ്രതിസന്ധികള്‍  നേരിടുന്നുണ്ടെന്നും  59 രാജ്യങ്ങളിൽ പത്ര പ്രവര്‍ത്തനം സര്‍ക്കാരിന്‍റെ  നിയന്ത്രണത്തിലാണെന്നും ഏഴ് ശതമാനം  രാജ്യങ്ങളിൽ മാത്രമേ പൂർണ മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളില്‍  73 സ്ഥാനത്തുള്ള ടുണീഷ്യയാണ്  ഒന്നാം സ്ഥാനത്ത്. കൊമോറോസ് 84, മൗറിറ്റാനിയ 94, ലെബനൻ 107, ജോർദാൻ 129, പലസ്തീൻ 132, മൊറോക്കോ 136, ദക്ഷിണ സുഡാൻ 139, അൾജീരിയ 146, സുഡാൻ 159, ഇറാഖ് 163, ലിബിയ 165, ഈജിപ്ത് 166, യെമൻ 169, സിറിയ 173, ജിബൂട്ടി 176 ഉം സ്ഥാനത്തുമാണുള്ളത്. 

Related News