നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഇടപെടുന്നു.

  • 21/04/2021

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് മടങ്ങി എത്താനാവാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി രജിസ്ട്രേഷൻ  നടപടികൾ ആരംഭിക്കുമെന്ന് എംബസ്സി അധികൃതർ അറിയിച്ചു.
കുവൈറ്റിലേക്ക് മടങ്ങിവരാനാവാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയത് മൂലം റസിഡൻസി കാലഹരണപ്പെട്ടവർ . അവധി കഴിഞ്ഞ് മടങ്ങി വരാനാവാതെ തൊഴിൽ നഷ്ടപ്പെട്ടവർ , കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റ് സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, മടങ്ങിവരാൻ ആകാത്തത് മൂലം അർഹമായ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും വാങ്ങാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ ഭാഗമാകാം.

 നേരത്തെ രേഖകൾ സമർപ്പിച്ചവർക്കും https://forms.gle/sExZK1GKW36BLpVz7 ലിങ്കിലൂടെ രേഖകൾ വീണ്ടും സമർപ്പിക്കാം. കുവൈത്തിലെ കോവിഡ്  നിയന്ത്രണങ്ങൾ  മൂലം പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്നങ്ങൾ  ഉചിതമായ രീതിയിൽ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനങ്ങൾ നടത്തുന്നതിനായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നതെന്ന് എംബസ്സി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എംബസ്സി വെബ്സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും അറിയിക്കുമെന്ന് എംബസ്സി അധികൃതർ വ്യക്തമാക്കി.

Related News