ലോകാരോഗ്യ സംഘടനയുടെ മരുന്ന് നിരീക്ഷണ പരിപാടിയില്‍ സ്ഥിരഅംഗത്വം നേടി കുവൈത്ത്.

  • 21/04/2021

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ രാജ്യാന്തര മരുന്ന് നിരീക്ഷണ പരിപാടിയില്‍ സ്ഥിര അംഗത്വം നേടി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്സ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി ഡോ. അബ്‍ദുള്ള അല്‍ ബാദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ആവശ്യകതകളും പൂര്‍ത്തിയാക്കിയതോടെയാണ് സ്വീഡനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ നടത്തുന്ന പരിപാടിയിലേക്ക് കുവൈത്തിന് അംഗത്വം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News