കൊറോണ മഹാമാരിക്കെതിരെയുള്ള കുവൈത്തിന്‍റെ പോരാട്ടം; സ്റ്റാമ്പ് പുറത്തിറക്കി.

  • 22/04/2021

കുവൈത്ത് സിറ്റി: കൊറോണ മഹാമാരിക്കെതിരെയുള്ള കുവൈത്തിന്‍റെ പോരാട്ടം സൂചിപ്പിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കി വിനിമയ മന്ത്രാലയം. പോസ്റ്റല്‍ സെക്ടര്‍ മിനിസ്ട്രിയുമായും ഫിലാടെലിക്  സൊസൈറ്റിയുമായും ചേര്‍ന്നാണ് ചരിത്രം ദൗത്യം രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 

അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്‍യുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒപ്പം വിദേശത്ത് നിന്ന് കൊവിഡ് മഹാമാരിയുടെ സമയത്ത് പൗരന്മാരെ എത്തിച്ച കുവൈത്ത് എയര്‍വേയ്‍സിന്റെ ചിത്രവുമുണ്ട്. 

പുറത്ത് നിന്നുള്ള അപകടങ്ങളെ രക്ഷിക്കുന്നുവെന്ന ചിന്തയോടെ കുവൈത്ത് ഗേറ്റുകള്‍, പൊലീസ്, നാഷണല്‍ ഗാര്‍ഡ്, മിലിറ്ററി, മെഡിക്കല്‍ സംഘം, കുവൈത്ത് റെഡ് ക്രസെന്‍റ്  സൊസൈറ്റി ഉള്‍പ്പെടെയുള്ള ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.

Related News