ഗോവധ നിരോധന ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

  • 26/11/2020


കര്‍ണക സര്‍ക്കാര്‍ ഗോവധ നിരോധന ബില്‍ അവതരിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ ഗോവധ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. 

നിരോധനം നടപ്പിലാക്കിയാല്‍ പശുക്കളെ ഇറച്ചിക്കായി കൊല്ലുന്നതിനും ബീഫിന്റെ ഉപയോഗവും വില്‍പ്പനയും എന്നിവയ്‌ക്കെല്ലാം നിയന്ത്രണം വരും. കൂടാതെ അനധികൃതമായി കന്നുകാലികളെ കടത്തല്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് ബീഫ് വാങ്ങിക്കല്‍, വില്‍ക്കല്‍ എന്നിവയ്ക്കും എതിരെയാണ് ബില്‍.

Related News