70 ശതമാനം പേര്‍ക്ക് വാക്സിന്‍ നൽകിയാൽ കുവൈത്ത് അതിര്‍ത്തികള്‍ പ്രവാസികള്‍ക്കായി തുറക്കും.

  • 22/04/2021

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് നിന്നുള്ളവര്‍ രാജ്യത്ത്  പ്രവേശിക്കുന്നത് തടയുകയും, ആ തീരുമാനം പല വട്ടമായി നീട്ടുകയും ചെയ്യുന്നത് സ്വകാര്യ മേഖലയെ ബാധിക്കുന്നു. വിദേശത്ത് നിന്ന് ദീർഘകാലത്തേക്ക് വരുന്നവർക്ക് വർക്ക് പെർമിറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുക, അതുപോലെ തന്നെ സാധുവായ റെസിഡൻസി ഉടമകളെ തടയുക തുടങ്ങിയ രീതികളാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കന്നത്. 

പ്രവാസികളായ തൊഴിലാളികളുടെ കുറവ് പ്രകടമാണ്. ഈ തീരുമാനം രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 468,000 താമസക്കാരെ തിരിച്ചുവരുന്നത് തടഞ്ഞതായും മഹാമാരി മൂലം 205,000 പ്രവാസികളുടെ റെസിഡന്‍സി നഷ്ടപ്പെട്ടുവെന്നുമാണ് കണക്കുകള്‍. 

ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കുകയും 70 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കുകയും ചെയ്തിട്ട്  കുവൈത്ത് അതിര്‍ത്തികള്‍ പ്രവാസികള്‍ക്കായി തുറക്കാമെന്നാണ് മന്ത്രിസഭയുടെ കൊറോണ എമര്‍ജെന്‍സി കമ്മിറ്റി ചിന്തിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം തന്നെ കുവൈത്തിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  വാക്സിനേഷൻ നടപടികൾ വേഗത്തിൽ ആയതോടെ  ഈദിന് ശേഷം സർക്കാർ  ചില  സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാമാരിയുടെ കടുത്ത നിയന്ത്രണങ്ങളിൽനിന്ന്  സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരുന്നതിൻ്റെ തുടക്കമായിരിക്കും ഈ വരാനിരിക്കുന്ന പ്രഖ്യാപനങ്ങൾ എന്നാണ് അധികൃതർ നൽകുന്ന സൂചന.

അതേസമയം, പ്രാധാന്യം അര്‍ഹിക്കുന്ന മറ്റ് സേവനങ്ങള്‍ ചെയ്യുന്നവരെ തടയുകയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് ചില കേന്ദ്രങ്ങള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്ള മറ്റ് രാജ്യങ്ങളില്‍ പെട്ടു പോയ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നാണ് ആവശ്യം

Related News