പ്രവാസികള്‍ക്ക് ആശ്വാസമേകി കേന്ദ്ര സര്‍ക്കാര്‍; നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള‌ള എന്‍ ഒ സി നടപടിക്രമങ്ങളില്‍ ഇളവ്

  • 22/04/2021

ന്യൂ ഡെൽഹി: മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള‌ള എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് അറിയിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. നേപ്പാളിലെ കാഠ്‌മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള‌ളവര്‍ക്ക് മ‌റ്റ് രാജ്യങ്ങളിലേക്ക് പോകാനുള‌ള നടപടികള്‍ പൂര്‍‌ത്തിയാക്കി മതിയായ സൗകര്യം ഒരുക്കിത്തരുമെന്നും വി.മുരളീധരന്‍ അറിയിച്ചു.

Related News