കുവൈത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13 ന് ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദില്‍ അല്‍ സൌദാന്‍.

  • 24/04/2021


കുവൈത്ത് സിറ്റി : മെയ് 13 ന് വ്യാഴാഴ്ച  ഈദ് ഫിത്വര്‍ (ചെറിയ പെരുന്നാള്‍)  ആയിരിക്കുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ  ആദില്‍ അല്‍ സൌദാന്‍ അറിയിച്ചു. മെയ് 12 ന് സൂര്യന്‍  6:32 ന് അസ്തമിക്കുമെന്നും 7:12 ന് ചന്ദ്രൻ ദൃശ്യമാകുമെന്നും സൂര്യാസ്തമയ സമയത്ത് ചക്രവാളത്തിന് മുകളിലുള്ള ചന്ദ്രന്റെ ഉയരം ഏഴര ഡിഗ്രിയും ചന്ദ്രനും ഭൂമിയും തമ്മില്‍ 9 മുതല്‍ 18 ഡിഗ്രി വരെ വ്യത്യാസമുണ്ടാകുമെന്നും ആദില്‍ അല്‍ സൌദാന്‍ പറഞ്ഞു.ചന്ദ്രന്റെ വീതി 12 സെക്കൻഡായിരിക്കുമെന്നതിനാല്‍  നഗ്ന നേത്രങ്ങള്‍ കൊണ്ട് കുവൈത്തില്‍  ചന്ദ്രക്കല കാണാൻ സാധിക്കില്ലെന്നും പടിഞ്ഞാറൻ സൗദി അറേബ്യയിലും മറ്റ് അറബ് രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

Related News