പ്രവാസികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും കുവൈത്ത് പ്രാധാന്യം നല്‍കുന്നു; ജാസീം അല്‍ ബഡാവി.

  • 24/04/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും കുവൈത്ത് പ്രാധാന്യം നല്‍കുന്നുവെന്ന് ബല്‍ജിയത്തിലെ കുവൈത്ത് അംബാസിഡര്‍ ജാസീം അല്‍ ബഡാവി. യുറോപ്യന്‍ യൂണിയന്‍ മിഷന്‍റെയും നോര്‍ത്ത് അറ്റ്ലാന്‍റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍റെയും തലവന്‍ കൂടിയാണ് അദ്ദേഹം. 

യൂറോപ്യന്‍ പാര്‍ലമെന്‍റിലെ കമ്മിറ്റി ഓണ്‍ റിലേഷന്‍സ് വിത്ത് ദി അറേബ്യന്‍ പെനിന്‍സുല സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മാത്രമല്ല കുവൈത്ത് പ്രാധാന്യം നല്‍കുന്നത്. ഒപ്പം തൊഴില്‍ദാതാക്കളെ നിരീക്ഷിക്കുന്നതിനുള്ള നിയമവും കൊണ്ട് വന്നിട്ടുണ്ട്. 

പ്രവാസികളുടെ ക്ഷേമകാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്നറിയാന്‍ രാജ്യാന്തര സംഘടനകള്‍ക്കും ഒപ്പം എന്‍ജിഒകള്‍ക്കും ഒരു വ്യവസ്ഥയും കൂടാതെ തന്നെ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News