കൊവിഡ് 19: ഇന്ത്യന്‍ എംബസി സൗജന്യ ടെലി മെഡിക്കല്‍ സേവനം ആരംഭിച്ചു

  • 24/04/2021

കുവൈത്ത് സിറ്റി:  കൊവിഡ് സാഹചര്യത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവും സഹകരിച്ച് ടെലി മെഡിക്കല്‍ സേവനം ആരംഭിച്ചു. സൗജന്യമായിട്ടാകും വൈദ്യസഹായം  നല്‍കുക എന്ന് എംബസി അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 

 44 ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഫോ​ണി​ലൂ​ടെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗു, ഉ​ർ​ദു, ത​മി​ഴ്, ബം​ഗാ​ളി, കൊ​ങ്കി​ണി, അ​റ​ബി ഭാ​ഷ​ക​ളി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ ഫോണിലൂടെ സേവനം നൽകുക. 

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ രോഗികളെ സഹായിക്കാനും മനോധൈര്യം പകരാനുമാണ് സൗജന്യമായ ടെലി മെഡിക്കല്‍ സേവനം ആരംഭിച്ചിട്ടുള്ളത്.

ഡോക്ടർമാരുടെ  വിശദ വിവരങ്ങൾ :- 
11.jpg22.jpg33.jpg
44.jpg

Related News