പൊതു, സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടരുതെന്ന് നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം

  • 25/04/2021

കുവൈത്ത് സിറ്റി: പൊതു, സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടരുതെന്ന് നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം. റമദാനിലെ കുട്ടികളുടെ ആഘോഷമായ  ഗിർഗിയാൻ  സംഘടിപ്പിക്കരുതെന്നും മന്ത്രാലയത്തിന് കീഴിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം നിര്‍ദേശിച്ചു. 

കൊവിഡ് വൈറസ് ബാധിക്കുന്നതില്‍ നിന്ന് അവരവരുടെ കുടുംബത്തെ സംരക്ഷിക്കാനാണ് ഇത്തരമൊരു ആഹ്വാനമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇളവുകള്‍ ഉള്ള സമയമായ രാത്രി എഴ് മുതല്‍ 10 വരെ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികളെ ഒത്തുകൂട്ടരുതെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related News