മയക്കുമരുന്ന് കടത്ത് ; ലെബനില്‍ നിന്നുള്ള പഴവും പച്ചക്കറിയും നിരോധിച്ച് സൗദി അറേബ്യ, പിന്തുണ അറിയിച്ച് കുവൈറ്റ്.

  • 25/04/2021

കുവൈറ്റ് സിറ്റി : മയക്കുമരുന്ന് കള്ളക്കടത്തുകാർ വെജിറ്റബിൾ ഇറക്കുമതി ദുരുപയോഗം  ചെയ്യുന്നതിനാൽ ലെബനനിൽ നിന്ന് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനുള്ള സൗദി അറേബ്യ തീരുമാനത്തിന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പൂർണ്ണ പിന്തുണ അറിയിച്ചു. അനധികൃത മയക്കുമരുന്ന് രാജ്യങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനും അതിൽ നിന്ന് സൗദി പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സൗദി പരമാധികാര തീരുമാനം വരുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ലബനോനിൽനിന്നും വന്ന വെജിറ്റബിൾ ഇറക്കുമതിയിൽ വലിയ അളവിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു, അതിനെത്തുടർന്നാണ് സൗദി ലബനോനിൽനിന്നുള്ള ഇറക്കുമതി നിരോധിച്ചത്.  

Related News