കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി; വാഹനത്തിന് മുകളില്‍ കയറി പമ്പിംഗ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥി

  • 26/11/2020

കര്‍ഷകരുടെ പ്രതിഷേധത്തിനിടെ നടന്ന യുവാവിന്റെ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങില്‍ കയ്യടി. കര്‍ഷക പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ച ജലപീരങ്കി ഓഫാക്കിയാണ് യുവാവ് താരമായിരിക്കുന്നത്. ജലപീരങ്കി വാഹനത്തിന് മുകളില്‍ കയറി ബിരുദ വിദ്യാര്‍ത്ഥിയാണ് പമ്പിംഗ് നിര്‍ത്തിവെച്ചത്. 

നവ്ദീപ് സിംഗ് എന്ന വിദ്യാര്‍ത്ഥിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോഴാണ് തനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയത്. താന്‍ ഒരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടിയോ മറിഞ്ഞോ തനിക്ക് ശീലം ഇല്ലെന്നും നവ്ദീപ് പറയുന്നു.

Related News