സെവൻത് റിംഗ് റോഡ് വർഷാവസാനത്തോടെ പൂർത്തിയാക്കും.

  • 25/04/2021

കുവൈത്ത് സിറ്റി: 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതിനാൽ സെവൻത് റിംഗ് റോഡ് എക്സ്പ്രസിൻ്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് റോഡ്സ് ആന്റ് ട്രാൻസ്പോർട്സ് അറിയിച്ചു.

കുവൈത്തിലെ റോഡ് ശൃംഖല നവീകരിക്കുന്നതിനായുള്ള വികസന മന്ത്രാലയത്തിന്റെ   പദ്ധതിയുടെ ഭാഗമായാണ്  നിർമ്മാണം നടക്കുന്നത്. ഹൈവേകളും സെക്കൻഡറി റോഡുകളും സ്ലോപുകളുമെല്ലാം ഉൾപ്പെടുന്ന പദ്ധതിയിലെ റോഡുകളുടെ മൊത്തം നീളം  ഏകദേശം 21.8 കിലോമീറ്ററാണ്,  ഒരു ടണലിനു പുറമെ ആറ് മേൽപ്പാലങ്ങളും പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്.

Related News