ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിയത് കുവൈത്തിലെ തൊഴിൽ മേഖലയെ ബാധിക്കുന്നു.

  • 25/04/2021

കുവൈത്ത് സിറ്റി: ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും കുവൈത്ത് നിര്‍ത്തി വച്ചിരിക്കുകയാണ്. യാത്രക്കാര്‍ ഇന്ത്യക്ക് പുത്ത് 14 ദിവസം കഴിഞ്ഞാല്‍ മാത്രമാണ് കുവൈത്ത് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതോടെ കുവൈത്തിന് പുറത്ത് കുടുങ്ങി പോയവരുടെ തിരിച്ചുവരവ് ഗുരുതര പ്രതിസന്ധിയിലായിട്ടുണ്ട്. കുവൈത്തിന്‍റെ തൊഴില്‍ മേഖലയില്‍ ഇന്ത്യന്‍ സമൂഹം വലിയ ശക്തിയാണ്. വിമാനങ്ങള്‍ നിര്‍ത്തി വച്ചത് വാണിജ്യ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. 

പ്രധാനമായും വിദേശത്ത് നിന്നുള്ള തൊഴിലാളികളെ ആശ്രയിച്ചുള്ള മേഖലകളിലാണ് പ്രതിസന്ധിയുള്ളത്. പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും കുവൈത്ത് നിര്‍ത്തിയിട്ടുണ്ട്. കൂടാതെ, താമസ വിസയുള്ളവരെയും രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. 

മന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റി ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കും. എന്നാല്‍, നിരവധി പേര്‍ ഈ തീരുമാനങ്ങളില്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ പിന്തുണയ്ക്കുന്നുവെന്നും പക്ഷേ, ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. 

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തടഞ്ഞത് ലേബര്‍ മാര്‍ക്കറ്റില്‍ പ്രതിസന്ധിയണ്ടാക്കുകയാണ്. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം നടത്തുന്ന ബാസം അല്‍ ഷമ്മാരി ഇക്കാര്യം ഊന്നി പറഞ്ഞു. ഫിലിപ്പിയന്‍സ്  അല്ലാതെ ഇപ്പോള്‍ സാധ്യമായ മറ്റൊരു ഓപ്ഷന്‍ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News