കുവൈത്തിലേക്ക് വരുന്നവർക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം.

  • 25/04/2021

കുവൈത്ത് സിറ്റി: അംഗീകൃത കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. അനുമതി ലഭിച്ച ഓക്സ്ഫഡ്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിങ്ങനെയുള്ള വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വീട്ടില്‍ തന്നെ ക്വാറന്‍റീനില്‍ കഴിയാമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റെഡാ പറഞ്ഞു. 

മന്ത്രിസഭ മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്

1. കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം അഞ്ച് ആഴ്ചകള്‍ കഴിഞ്ഞിരിക്കണം.

2.കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിരിക്കണം.

3. കൊവിഡ് രോഗമുക്തി നേടുകയും കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍.

Related News