കൊച്ചിയിൽ നിന്നും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ചു

  • 25/04/2021

കൊച്ചി : കൊറോണ വ്യാപനം തുടരുന്നതിനിടെ കൊച്ചിയിൽ നിന്നും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ചു. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിദേശ വിമാന സർവ്വീസുകളാണ് നിർത്തിവെച്ചത്.

നിലവിൽ ദോഹ, ബഹ്‌റിൻ എന്നിവിടങ്ങളിലേക്കു മാത്രമാണ് വിമാന സർവ്വീസ് ഉള്ളത്. എന്നാൽ വിദേശത്തുനിന്നു കൊച്ചിയിലേക്ക് അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങൾ എത്തും. വിദേശത്ത് നിന്നുള്ള യാത്രക്കാരെ ഇറക്കിയശേഷം ആളില്ലാതെയാകും ഇവ തിരിച്ചു പോകുക.

കൊച്ചിയിൽ നിന്നുള്ള 90 ശതമാനം അന്താരാഷ്ട്ര സർവീസുകളും ഗൾഫ് മേഖലയിലേക്ക് ആയിരുന്നു. കുവൈത്ത്, യുഎഇ, സൗദി എന്നീ ഗർഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്. സിംഗപ്പൂർ, ക്വലാലംപുർ, ബ്രിട്ടൺ, യുഎസ്, ന്യൂസുലാന്റ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്.

Related News