കോവിഡ് വാക്സിനായി രജിസ്ട്രേഷന്‍ ചെയ്യാനാവാതെ ഒന്നേമുക്കാല്‍ ലക്ഷം വിദേശികള്‍

  • 25/04/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് രജിസ്ട്രേഷന്‍ പുരോഗമിക്കേ വാക്സിനേഷന് രജിസ്ട്രേഷന്‍ ചെയ്യാനാവാതെ നിരവധി വിദേശികള്‍. തൊഴിലുടമയുമായുള്ള പ്രശ്നങ്ങളും  വിസാ പ്രശ്നങ്ങളും കാരണം താമസ രേഖ പുതുക്കുവാന്‍ സാധിക്കാത്തവരും തൊഴില്‍ ഇടങ്ങളില്‍ നിന്നും ചാടിപോയ അനധികൃത  തൊഴിലാളികളുമാണ്  വാക്സിനേഷൻ രജിസ്റ്റർ ചെയ്യുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. രാജ്യത്ത് 1.9 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നത്. മെയ് 15 ന് അവസാനിക്കുന്ന ഭാഗിക പൊതുമാപ്പും പ്രയോജനപ്പെടുത്താത്തവരാണിത്. ഭാഗിക പൊതുമാപ്പ് അവസാനിച്ചാല്‍  ഇവരെ നാടുകടത്തുന്നതിനുള്ള നടപടി ഊർജിതമാക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് മാസം മുതല്‍ അനധികൃത താമസക്കാരില്‍ 38 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാനുഷിക പരിഗണനകള്‍ വെച്ച്  വിസ ലംഘിക്കുന്നവര്‍ക്ക് താമസ രേഖ  പുതുക്കുവാന്‍ മാസങ്ങളായി ഭാഗിക പൊതുമാപ്പ്  ആഭ്യന്തര മന്ത്രാലയം അനുവദിച്ചെങ്കിലും കുറച്ചുപേര്‍ മാത്രമാണ് ഗ്രേസ് പിരിയഡ് പ്രയോജനപ്പെടുത്തിയത്. അതിനിടെ രാജ്യത്തെ വിദേശി സമൂഹങ്ങളില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കേസുകള്‍ സൂചന നല്‍കുന്നത്. മരണ സംഖ്യയും ക്രമാതീതമായി ഉയരുന്നുണ്ട്. ആദ്യത്തെ 1000 മരണങ്ങള്‍ക്ക് ഒരു വര്‍ഷമെടുത്തെങ്കില്‍ അടുത്ത 500 മരണങ്ങള്‍ രണ്ട് മാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രണ്ട് ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാര്‍ക്ക് കോവിഡ്  പ്രതിരോധ കുത്തിവെപ്പ് നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയായിരിക്കും  സമൂഹത്തില്‍ ഉണ്ടാവുകയെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇപ്പോയത്തെ സാഹചര്യത്തില്‍ താമസ രേഖയുളെ വിദേശികള്‍ക്ക് മാത്രമേ വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന് സാധിക്കുകയുള്ളൂ. 

Related News