കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കിയതായി ആരോഗ്യ മന്ത്രാലയം

  • 25/04/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തവര്‍ക്ക് ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍, അസ്ട്രസെനെക ഓക്സ്ഫോർഡ്, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ എടുത്തവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാവുകയാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ അറിയിച്ചു. ഇത് സംബന്ധമായ നിര്‍ദ്ദേശം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ഇതോടെ വാക്സിന്‍ സ്വീകരിച്ച്  രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്കും  ക്വാ​റ​ൻ​റീ​ൻ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നത്. 

രാജ്യത്തെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും ഒരു കോവിഡ്  ഡോസ് സ്വീകരിച്ച് അഞ്ചാഴ്ച കഴിഞ്ഞവര്‍, രണ്ട് ഡോസ് കോവിഡ് വാക്സിനും  സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍, കൊറോണ ബാധിച്ച്  ഭേ​ദ​മാ​യി ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ എന്നീവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.   നേരത്തെ  കോ​വി​ഡ്​ ഭീ​ഷ​ണി കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഒ​രാ​ഴ്​​ച ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​യിരുന്നു . വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കൂ​ടു​ത​ൽ ഇ​ള​വു​കള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം . ഇതുവരെയായി എട്ടര ലക്ഷത്തിലേറെ ആളുകള്‍ കോവിഡ് വാക്സിനേഷന്‍ കുവൈത്തില്‍ സ്വീകരിച്ചിട്ടുണ്ട് . ഫൈ​സ​ർ, മൊ​ഡേ​ണ എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

Related News