കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് നിർത്തിവച്ചു

  • 25/04/2021

കുവൈത്ത് സിറ്റി : രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ വാണിജ്യ വിമാന സർവീസുകളും ഏപ്രിൽ 24 മുതൽ കൂടുതൽ അറിയിപ്പ് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഇന്ത്യയില്‍ നിന്നുള്ള  വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് നിർത്തിവച്ചതായി ബെൽസലാമ അറിയിച്ചു. കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള  വ്യോമ ഗതാഗതം പുനരാംഭിച്ചാല്‍   ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി  24370600 നമ്പറില്‍ ബന്ധപ്പെടുവാന്‍ ബെൽ‌സലാമ ഡോട്ട് കോം  അഭ്യർ‌ത്ഥിച്ചു.

Related News