പുകവലിക്കുന്നവര്‍, സസ്യാഹാരികള്‍, O രക്ത ഗ്രൂപ്പുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് സാധ്യത കുറവെന്ന് പഠനം.

  • 26/04/2021

കുവൈത്ത് സിറ്റി: പുകവലിക്കുന്നവരിലും സസ്യബുക്കുകളിലും ഒ രക്ത ഗ്രൂപ്പുള്ളവരിലും കൊവിഡ് സാധ്യത കുറവാണെന്ന് പഠനം. പുകവലിക്കുന്നവരിലും സസ്യബുക്കുകളിലും സീറോ പോസിറ്റിവിറ്റി കണ്ടെത്തിയെന്നും ഒ രക്ത ഗ്രൂപ്പ് ഉള്ളവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. 

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഇന്ത്യയൊട്ടാകെ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിലെ ആന്‍റി ഡി സാന്നിധ്യത്തെ മനസിലാക്കിക്കൊണ്ടാണ് തങ്ങള്‍ രോഗം പിടിപെടുന്നതിനുള്ള സാധ്യതകളും സന്ദര്‍ഭങ്ങളും വേര്‍തിരിച്ച് മനസിലാക്കിയതെന്നും സര്‍വേ സംഘടിപ്പിച്ച വിദഗ്ധര്‍ അറിയിക്കുന്നു. 

140 ഡോക്ടര്‍മാകും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം 10,427 മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. കൊവിഡ് ശ്വാസകോശ സംബന്ധമായ രോഗം ആണെങ്കിലും പോലും പുകവലിക്കുന്നവരില്‍ കഫമുണ്ടാകുന്നത് കൂടുതലുണ്ടാകുന്നത് പ്രതിരോധ ശക്തിയായി മാറുന്നുവെന്നാണ് സിഎസ്ഐആര്‍ പഠനം പറയുന്നത്. 

എന്നാല്‍, പുകവലി, നിക്കോട്ടിന്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ പഠനം ആവശ്യമാണെന്നും നിര്‍ദേശിക്കുന്നുമുണ്ട്. അതേസമയം, ബി, എബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്കാണ് കൊവിഡ് സാധ്യത കൂടുതലെന്ന് പഠനം വ്യക്തമാക്കുന്നു.

Related News