കുവൈത്തിൽ ആസ്ട്രസെനഗ വാക്സിന്‍ മൂന്നാം ബാച്ച് എത്താന്‍ വൈകിയേക്കും

  • 26/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് അവശേഷിക്കുന്ന ആസ്ട്രസെനഗ ഓക്സ്ഫഡ് വാക്സിന്‍റെ ഡോസുകള്‍ സൂക്ഷിക്കാന്‍ തീരുമാനം. ഫെബ്രുവരി ആദ്യം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ഓക്സ്ഫഡ് വാക്സിന്‍റെ മൂന്ന് ബാച്ച് എത്താന്‍ വൈകുമോയെന്ന സംശയും ഉള്ളതിനാലാണ് ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്. 129,000 ഡോസുകള്‍ വാക്സിന്‍ ആണ് സൂക്ഷിക്കുക. അതേസമയം, അടുത്ത കുറച്ച് ദിവസങ്ങളില്‍ ഫൈസര്‍ വാക്സിനാകും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുക. 

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഫൈസര്‍ വാക്സിന്‍റെ 14 ഷിപ്പ്‍മെന്‍റുകള്‍ കുവൈത്തില്‍ എത്തിയിട്ടുണ്ട്. എന്നിരുന്നാലും ഓക്സ്ഫഡ് വാക്സിനാണ് കുവൈത്ത് പ്രാധാന്യം നല്‍കിയിട്ടുള്ളത്. റഷ്യയില്‍ നിന്ന് അടുത്തയാഴ്ച ഓക്സ്ഫഡ‍് വാക്സിന്‍റെ മൂന്നാം ബാച്ച് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News