കുവൈത്തില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

  • 26/04/2021

കുവൈത്ത് സിറ്റി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ എന്ന വലിയ കടമ്പ കടന്ന് കുവൈത്ത്. വാക്സിനേഷന്‍ ആഹ്വാനം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോള്‍ ജനസംഖ്യയുടെ 24 ശതമാനം പേര്‍ക്കാണ് കുവൈത്ത് വാക്സിന്‍ നല്‍കിയിട്ടുള്ളത്. 

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 1.22 മില്യണ്‍ ആളുകള്‍ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതികള്‍ക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. 

രാജ്യത്ത് 10 ലക്ഷം പേരിലധികം വാക്സിന്‍ എടുത്തു കഴിയുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. അടുത്ത ദിവസങ്ങളില്‍ അതിവേഗം കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 

സാധാരണ ജന ജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി മടങ്ങി വരുന്നതിന്‍റെ സാധ്യതകളെ കുറിച്ച് ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ ജറാല്ലാഹ് സൂചനയും നല്‍കി. ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കാനും വാക്സിനേറ്റഡ് ആയവര്‍ക്കുള്ള ഇളവുകള്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

Related News