കുവൈറ്റ് വിസാ കാലാവധിയുള്ള 350,000 പ്രവാസികള്‍ നാട്ടിൽ കുടുങ്ങി കിടക്കുന്നു.

  • 26/04/2021

കുവൈത്ത് സിറ്റി: പ്രവാസികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടി രാജ്യത്തെ വാണിജ്യ മേഖലയെ ബാധിക്കുന്നു. എല്ലാത്തരത്തിലുള്ള ആരോഗ്യ മുന്‍കരുതലും പാലിച്ച് താമസ വിസയുള്ള തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. 

താമസ വിസയുള്ള 350,000 പ്രവാസികള്‍ വിദേശത്ത് കുടുങ്ങിയിരിക്കുകയാണെന്നാണ് കണക്കുകള്‍. 150,000 പേര്‍ കുവൈത്തില്‍ നിന്ന് മടങ്ങി. തൊഴിലാളി ക്ഷാമം ഇരട്ടിയായെന്നാണ് ഒരു ലൊജിസ്റ്റിക്ക് കമ്പനിയുടെ മാനവ വിഭവശേഷി വിഭാഗം പ്രതിനിധി അറിയിച്ചത്. ഡ്രൈവര്‍മാരുടെ ക്ഷാമം നിരവധി കമ്പനികള്‍ക്കുണ്ട്. 

നിര്‍മാണ മേഖലയില്‍ അടക്കം വിദഗ്ധരുടെ കുറവ് പ്രകടമാണ്. ഓരോ ദിവസത്തെയും കൊവിഡ് സാഹചര്യങ്ങള്‍ പഠിച്ച ശേഷം മാത്രമേ വിദേശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കൂ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലപാട്.

Related News