കോവിഡ് ; ഇന്ത്യയില്‍ നിന്നെത്തുന്ന പഴവും പച്ചക്കറിയും കുവൈത്ത് നിരീക്ഷിക്കുന്നു

  • 26/04/2021

കുവൈത്ത് സിറ്റി: ഇന്ത്യ, ലൈബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറിയും കുവൈത്ത് നിരീക്ഷിക്കുന്നു. പ്രാദേശിക മാര്‍ക്കറ്റിലേക്ക് ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളും പച്ചറിയും വാണിജ്യ മന്ത്രാലയം ഇന്നലെ മുതല്‍ പരിശോധിച്ച് തുടങ്ങി. 

കൃത്യമായ പരിശോധയോടെയും നിയന്ത്രണങ്ങളോടെയും ലെബനനില്‍ നിന്ന് കടല്‍മാര്‍ഗം ഇറക്കുമതി തുടരും. നേരത്തെ, ലെബനനില്‍ നിന്ന് പഴങ്ങളും പച്ചക്കറിയും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനുള്ള സൗദിയുടെ തീരുമാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പിന്തുണച്ചിരുന്നു. 

കള്ളക്കടത്തുകാര്‍ ഇറക്കുമതി വസ്തുക്കള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താനുള്ള മാര്‍ഗമെന്ന നിലയിലായിരുന്നു ഇത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയും പരിശോധിക്കുന്നത്.

Related News