നിക്ഷേപങ്ങളുടെ പലിശ കൂട്ടാന്‍ നിര്‍ബന്ധിതരായി കുവൈത്ത് ബാങ്കുകള്‍.

  • 26/04/2021

കുവൈത്ത് സിറ്റി: ദിനാറിലുള്ള നിക്ഷേപങ്ങള്‍ കുറഞ്ഞതോടെ നിക്ഷേപങ്ങളുടെ പലിശ കൂട്ടാന്‍ നിര്‍ബന്ധിതരായി കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍. പ്രധാനമായും സർക്കാർ ഏജൻസികളിൽ നിന്നുള്ള സ്ഥിരമായ ഫണ്ടുകൾ ആകർഷിക്കുന്നതിനായി വിപണിയിൽ വ്യാപാരം നടക്കുന്ന നിരക്കിനെക്കാൾ ഉയർന്ന അനുപാതത്തിൽ പലിശ കൂട്ടാനാണ് ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 

പ്രാദേശിക കറൻസി വിതരണത്തിൽ ഇടിവുണ്ടായിട്ടുണ്ട്. പക്ഷേ, അത് വിദേശ കറൻസികളുടെ പ്രത്യേകിച്ച് ഡോളറിന്‍റെ നിക്ഷേപങ്ങളല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു

Related News