കൊറോണ വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികൾക്ക് കത്ത് അയച്ച്‌ കേന്ദ്രസർക്കാർ

  • 26/04/2021

ന്യൂ ഡെൽഹി: കൊറോണ വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികൾക്ക് കത്ത് അയച്ച്‌ കേന്ദ്ര സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്.

ഓക്സിജൻ പ്രതിസന്ധിയും വാക്സീൻ ക്ഷാമവും രൂക്ഷമാകുമ്പോൾ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊറോണ വ്യാപനം തീവ്രമാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

രോഗവ്യാപനം തീവ്രമായതിനാൽ വീട്ടിലും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Related News